മോർ ഇവാനിയൻ കോളേജിൽ ക്രിസ്മസ് ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.

വടക്കഞ്ചേരി:മോർ ഇവാനിയൻ കോളേജിൽ ക്രിസ്മസ് ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പ്രശസ്ത സിനിമ നടൻ ബിബിൻ ജോർജ് ഉദ്ഘാടന കർമ്മം നിർവഹിച്ചു.
കോളേജ് യൂണിയൻ ചെയർപേഴ്സൺ അസ്ന ഫാത്തിമ അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. അലക്സാണ്ടർ, ബർസാർ ഫാ. ജസ്വിൻ അറക്കമ്യാളിൽ, ഫാ. ഗീവർഗീസ് മേലെ പീടികയിൽ, സ്റ്റാഫ് അഡ്വൈസർ അമ്പിളി, പി ടി എ വൈസ് പ്രസിഡന്റ് ഗ്രേയിലി ബാബു,ആർട്സ് ക്ലബ് സെക്രട്ടറി എറിൻ,ജനറൽ ക്യാപ്റ്റൻ അബിൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കുട്ടികൾ കലാപരിപാടികൾ സംഘടിപ്പിച്ചു. അതിനുശേഷം സിനിമാപ്രദർശനവും ഉണ്ടായിരുന്നു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *