പെരുമാറ്റ ചട്ട ലംഘനം:പരാതി പരിഹാര കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി

പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റ ചട്ട ലംഘനം അറിയിക്കുന്നതിനായി പരാതി പരിഹാര കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി. ജില്ലാ പ്ലാനിങ് ഓഫീസറുടെ നേതൃത്വത്തില്‍ കളക്ടറേറ്റിലാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്. മാതൃകാ പെരുമാറ്റ ചട്ട ലംഘനം സംബന്ധിച്ച പരാതികള്‍ 0491-2505275, 9400428667 എന്നീ നമ്പറുകളില്‍ അറിയിക്കാവുന്നതാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *