പാലിയേക്കരയിൽ പൊലീസിനെ ആക്രമിച്ച് 10 കിലോ കഞ്ചാവുമായി രക്ഷപ്പെടാൻ ശ്രമിച്ച മൂവർ സംഘം പിടിയിൽ

തൃശൂർ: പൊലീസിനെ ആക്രമിച്ച് കഞ്ചാവുമായി രക്ഷപ്പെടാൻ ശ്രമിച്ച മൂവർ സംഘം പിടിയിലായി. ആലപ്പുഴ സ്വദേശി രാജേഷ് (38), പുതുക്കാട് കണ്ണമ്പത്തൂർ സ്വദേശി സുവിൻ (29), വരന്തരപ്പിള്ളി കുട്ടൻചിറ സ്വദേശി മുനീർ (28) എന്നിവരാണ് പിടിയിലായത്. 10 കിലോ കഞ്ചാവാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ആന്ധ്രയിൽ നിന്ന് കഞ്ചാവുമായി തിങ്കളാഴ്ച രാവിലെ പാലിയേക്കര ടോൾ പ്ലാസയ്ക്ക് അടുത്ത് സിമന്‍റ് ലോറിയിലാണ് പ്രതികൾ എത്തിയത്. ‌ദേശീയപാതയിൽ കാത്തുനിൽക്കുകയായിരുന്നു പൊലീസ്. ലോറി തടഞ്ഞ് ചോദ‍്യം ചെയ്യുന്നതിനിടെ മൂവരും രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷ്, റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം.ഉല്ലാസ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ ബലപ്രയോഗത്തിലൂടെ പ്രതികളെ പിടികൂടുകയായിരുന്നു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *