വണ്ടാഴി ഗ്രാമപഞ്ചായത്തില്‍ വികസന സദസ്സ് സംഘടിപ്പിച്ചു

വണ്ടാഴി:സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി നടത്തുന്ന വികസന സദസ് വണ്ടാഴി ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ചു. കെ.ഡി പ്രസേനൻ എം.എൽ.എ വികസന സദസ്സ് ഉദ്ഘാടനം ചെയ്തു. വണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എൽ രമേശ് അധ്യക്ഷനായി. പ്രാദേശികതലത്തില്‍ വികസന ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനും പൊതുജനാഭിപ്രായം ഉള്‍ക്കൊള്ളുന്നതിനുമായാണ് വികസന സദസ് നടത്തുന്നത്. ഗ്രാമപഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ തലങ്ങളിലാണ് വികസന സദസുകള്‍ നടക്കുന്നത്.

മുടപ്പല്ലൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ആർ ചന്ദ്രൻ, രജനി, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് അംഗം നസീമ, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എച്ച് സെയ്തലവി, വണ്ടാഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ശശികല, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. ശശികുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എസ് ഇബ്രാഹിം, സുബിത മുരളീധരൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ, ആശാവർക്കർമാർ, അങ്കണവാടി വർക്കർമാർ, ഹരിത കർമ്മ സേനാംഗങ്ങൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *