ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ വടക്കഞ്ചേരി കൃഷി ഓഫീസിനു മുൻപിൽ ധർണ്ണ സംഘടിപ്പിച്ചു.


വടക്കഞ്ചേരി:ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ തരൂർ നിയോജക മണ്ഡലം കമ്മിറ്റി വടക്കഞ്ചേരി കൃഷി ഓഫീസിനു മുൻപിൽ ധർണ്ണ സംഘടിപ്പിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ കർഷക ദ്രോഹ നടപടികളിൽ പ്രതിഷേധിച്ചാണ് വടക്കഞ്ചേരി കൃഷി ഭവനം മുൻപിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചത്.
ജില്ല കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കെ സി പ്രീത് ധർണ്ണ ഉദ്ഘാടനം ചെയ്തു. ഡി കെ ടി എഫ് നിയോജകമണ്ഡലം പ്രസിഡണ്ട് വി ബി രാജു അധ്യക്ഷനായി.ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് വി ഷണ്മുഖനന്ദൻ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ റെജി കെ മാത്യു, ബാബു മാധവൻ, കെ മോഹൻദാസ്, ടി രാധാകൃഷ്ണൻ, പി ഉണ്ണികൃഷ്ണൻ, സുബൈർ, കൃഷ്ണൻ, രാമകൃഷ്ണൻ, ജോൺ മാങ്ങോട്, എന്നിവർ സംസാരിച്ചു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *