മംഗലംഡാം: 38.5 ലിറ്റർ വിദേശമദ്യവുമായി യുവാവിനെ മംഗലംഡാം പോലീസ് പിടികൂടി. കിഴക്കഞ്ചേരി കളവപ്പാടം രാമൻകുട്ടിയാണ്(36) അറസ്റ്റിലായത്. ഞായറാഴ്ച രാവിലെ പത്തിന് മംഗലംഡാം പോലീസും ഡാൻസാഫ് സ്‌ക്വാഡും നടത്തിയ പരിശോധനയിൽ മദ്യം ചാക്കിലാക്കി കൊണ്ടു പോകുന്നതിനിടെ രാമൻകുട്ടിയെ പിടികൂടികയായിരുന്നു. അരലിറ്ററിന്റെ 77 കുപ്പി മദ്യമാണ് ചാക്കിലുണ്ടായിരുന്നത്. ആലത്തൂർ കോടതിയിൽ ഹാജരാക്കിയ രാമൻകുട്ടിയെ റിമാൻഡ് ചെയ്തു.
