ഷൊർണൂരിൽ ട്രെയിൻ തട്ടി 4 തൊഴിലാളികൾ മരിച്ചു

ഷൊർണൂർ: ഷൊർണൂരിൽ ട്രെയിൻ തട്ടി നാല് ശുചീകരണത്തൊഴിലാളികൾ മരിച്ചു. പാലക്കാട് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കേരള എക്സ്പ്രസ് ഇടിച്ചാണ് തമിഴ്നാട് സ്വദേശികളായ ലക്ഷ്മണൻ, വള്ളി, റാണി, ലക്ഷ്മണൻ എന്നിവർ മരിച്ചത്.
ഷൊർണൂർ പാലത്തിൽ വച്ചാണ് അപകടമുണ്ടായത്. നാലു പേരും ട്രാക്കിൽ നിന്ന് മാലിന്യം നീക്കിക്കൊണ്ടിരിക്കേ ട്രെയിൻ കടന്നു പോകുകയായിരുന്നു. മൂന്നു പേരുടെ മൃതദേഹം മാത്രമേ കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളൂ.
ഒരാൾ പാലത്തിൽ നിന്ന് പുഴയിലേക്ക് വീണുവെന്നാണ് നിഗമനം. കാണാതായ ആൾക്കായി തിരച്ചിൽ തുടരുകയാണ്.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *