വിശ്വാസികളുടെ പ്രതിഷേധത്തെ തുടർന്ന് പള്ളികൾ ഏറ്റെടുക്കുന്നതിൽ നിന്നും പൊലീസ് പിന്മാറി.

വടക്കഞ്ചേരി: യാക്കോബായ-ഓർത്തഡോക്സ് പള്ളി തർക്കം;വിശ്വാസികളുടെ പ്രതിഷേധത്തെ തുടർന്ന് പള്ളികൾ ഏറ്റെടുക്കുന്നതിൽ നിന്നും പൊലീസ് പിന്മാറി. കോടതി വിധിയുടെ പശ്ചാത്തലത്തിൽ യാക്കോബായ വിഭാഗം കൈവശം വച്ചിരിക്കുന്ന ചെറുകുന്നം, മംഗലംഡാം, എരുംക്കുംചിറ പള്ളികൾ ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറുന്നതിനായാണ് പള്ളികളിൽ റവന്യൂ ഉദ്യോഗസ്ഥർ വൻ പൊലീസ് സന്നാഹത്തോടെ എത്തിയത്.പള്ളികൾ പിടിച്ചെടുക്കുന്നതിൻ്റെ ഭാഗമായി ചൊവ്വാഴ്ച പുലർച്ചെ തന്നെ സ്ഥലത്ത് എത്തിയിരുന്നു.പ്രതിരോധിക്കുന്നതിന് വേണ്ടി വിശ്വാസികളും സംഘടിച്ചെത്തി. പ്രതിഷേധത്തെ തുടർന്ന് പള്ളികൾ ഏറ്റെടുക്കുന്നതിൽ നിന്നും പൊലീസ് തല്ക്കാലം പിന്മാറി. ചെറുകുന്നത്ത് വിശ്വാസികളും, പൊലീസും തമ്മിൽ ചെറിയ തോതിൽ സംഘർഷമുണ്ടായി.രണ്ട് തവണ പൊലീസ് ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു.ആലത്തൂർ തഹസിൽദാർ ടി ജയശ്രീ, ഭൂരേഖാത ഹസിൽദാർ ആർ മുരളി മോഹൻ, ദേശീയപാത സ്ഥലമേറ്റെടുപ്പ് വിഭാഗം സ്പെഷ്യൽ തഹസിൽദാർ പി ജയചന്ദ്രൻ, ഡിവൈ എസ് പി മാരായ എൻ മുരളീധരൻ, ആർ മനോജ്കുമാർ, കൃഷ്ണദാസ്, അബ്ദുൾ മുനീർ എന്നിവരും, പ്രതിഷേധത്തിന് ഫാ.രാജുമാർക്കോസ്, ഫാ.വർഗ്ഗീസ് തണ്ണിക്കോട്ടിൽ, ഫാ.മാത്യു എബ്രഹാം ആഴാന്തറ, ഫാ.ബിജു തുണ്ടംപറമ്പിൽ എന്നിവർ നേതൃത്വം നല്കി.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *