പ്രീയ കുഞ്ഞൂഞ്ഞിന്
ഒരു പിടി ഓർമ്മ പൂക്കൾ
കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമ്മക്ക് ഒരാണ്ട്.
ആൾക്കൂട്ടമില്ലാതെ ഒരു വർഷം എത്തുമ്പോഴും പ്രീയ കുഞ്ഞൂഞ്ഞിനെ നാട് ഓർമിക്കുന്നത് ഏറെ സ്നേഹത്തോടെയാണ്.പുതുപ്പള്ളി പള്ളിയിലെ കല്ലറയിലേക്ക് ഒരുവർഷം പിന്നിടുമ്പോഴും ഒഴിയാത്ത ജന പ്രവാഹം അതിന് നേർ സാക്ഷ്യമാകുന്നു.എല്ലാ ഞായറാഴ്ചയും സഹായം തേടി എത്തിയിരുന്നവർ ഇപ്പോഴും പുതുപ്പള്ളിയിലേക്ക് ഒഴുകിയെത്തുമ്പോൾ അത് ആ മഹാ നേതാവിനുള്ള ജീവിക്കുന്ന
അംഗീകാരമായി. ഒരായിരം കൂരമ്പുകൾ കൊണ്ട് ക്രൂശിച്ചുവെങ്കിലും അവസാന നാളുകളിലെ വേട്ടയാടലുമുണ്ടായെങ്കിലും ഓരോ ദിവസങ്ങൾ പിന്നിടുമ്പോഴും ജ്വലിച്ചുയർന്നു അമരത്തം നേടുകയാണ്
പ്രീയ കുഞ്ഞൂഞ്.സംസ്ഥാന വ്യാപകമായി ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മ പുതുക്കാനായി നിരവധി അനുസ്മരണ പരിപാടികളാണ് കോണ്‍ഗ്രസ് സംഘടിപ്പിച്ചിരിക്കുന്നത്.പ്രീയ നേതാവിന് വടക്കഞ്ചേരി ലൈവിന്റെ ഒരു പിടി ഓർമ്മ പൂക്കൾ
