വൈക്കോലിന് തീ പിടിച്ചു പൂർണമായും കത്ത് നശിച്ചു.

കെട്ടുകളായി സൂക്ഷിച്ച വൈക്കോലിന് തീ പിടിച്ചു പൂർണമായും കത്ത് നശിച്ചു. തിരുവഴിയാട് കരിങ്കുളത്ത് ഇടശ്ശേരി പറമ്പിൽ ജയരാജന്റെ വൈക്കോൽ കെട്ടുകളാണ് കത്തി നശിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് സംഭവം. വൈക്കോൽ സൂക്ഷിച്ചു വയ്ക്കുന്ന കളപ്പുരയിൽ 350 ലധികം കെട്ട് വൈക്കോൽ ഉണ്ടായിരുന്നു. വടക്കഞ്ചേരിയിൽ നിന്നും രണ്ട് യൂണിറ്റ് അഗ്നി രക്ഷാ സേനയെത്തിയാണ് തീ അണച്ചത്. വൈക്കോൽ പൂർണമായും കത്തി നശിച്ചു. സ്റ്റേഷൻ ഓഫീസർ ഷിൻസ്, ഫയർ ഓഫീസർമാരായ നിഖിൽ, നിതീഷ്, സന്ദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *