കൊടിക്കാട്ടു ഭഗവതി സഹായം വടക്കഞ്ചേരി ദേശ വേല ഇന്ന്

വടക്കഞ്ചേരി:ശ്രീ കൊടിക്കാട്ടു ഭഗവതി കാർത്തിക തിരുനാൾ ആറാട്ടു വേല ഇന്ന്
(2026 മാർച്ച് 23 തിങ്കളാഴ്‌ച) നടക്കും.
ഇന്നത്തെ പരിപാടികൾ
കാലത്ത് 4.30ന്
പള്ളിയുണർത്തൽ, നിർമ്മാല്യദർശനം, അഭിഷേകം
കാലത്ത് 4.45ന്
കാലത്ത് 5.00ന്
ഗണപതിഹോമം
5.30 മുതൽ 7.00വരെ
സമ്പൂർണ്ണ ദേവീ മാഹാത്മ്യപാരായണം (ശ്രീ കൊടിക്കാട്ടുകാവ് നാരായണീയ സമിതിയും പുഴയ്ക്കലിടം നാരായണീയ സമിതിയും)
കാലത്ത് 7.00ന്
ഉഷപൂജ, മന്ദത്ത് പാട്ട്കൂറയിടൽ
7.30 മുതൽ 8.30
സൂക്തജപം: ശ്രീരുദ്രം, ചമകം, ഭാഗ്യസൂക്തം (വടക്കഞ്ചേരി ഗ്രാമസമൂഹം) (ശ്രീഭൂതബലി തുടർന്ന് 25 കലശാഭിഷേകം (ദർശനപ്രാധാന്യം)
കാലത്ത് 8.00മുതൽ 11.00 വരെ നടപ്പുര പഞ്ചാരിമേളം
കാലത്ത് 11.30ന്
പുഷ്പാഭിഷേകം, ഉച്ചപൂജ, അഭിഷേകം ഭജന (കൊടിക്കാട്ടുകാവ് മാതൃസമിതി)
കാലത്ത് 11.45ന്
ഈട് പുറപ്പാട്, ഈടുവെടി (കവറത്തറ ദേശം വക) കാരയങ്കാട് ദേശത്തിന്റെ കുടവരവ്
ഉച്ചയ്ക്ക് 12.00 ന്
ഈട് വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നെള്ളത്ത്
ഉച്ചയ്ക്ക് 12.30ന്
പ്രസാദ ഊട്ട് (എൻ.എസ്.എസ് കരയോഗം മന്ദിരത്തിൽ)
ഉച്ചയ്ക്ക് 12.30ന്
പുഴയ്ക്കലിടം രാജസ്വരൂപത്തിൽ നിന്നും ക്ഷേത്രത്തിലേയ്ക്ക് മാമാങ്കത്തിനുള്ള നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെ പുറപ്പാട്
വൈകുന്നേരം 4.00ന് : കാഴ്ച്ചശിവേലി
(5 ഗജവിന്മാരുടെയും പഞ്ചവാദ്യത്തിൻ്റെയും അകമ്പടിയോടുകൂടി എഴുന്നെള്ളത്ത്) കുന്നേങ്കാട് കമ്മിറ്റിയുടെയും, കവറത്തറ യുവജന സംഘത്തിന്റെയും തെക്കേത്തറ ദേശത്തിന്റെയും പ്രത്യേകം പരിപാടികൾ,മാണിക്കപ്പാടം കമ്മിറ്റിയുടെ കാവടിയും, പള്ളിക്കാട് കമ്മറ്റിയുടെ ദേവനൃത്തവും ഉണ്ടായിരിക്കുന്നതാണ്
രാത്രി 6.00ന്
ദേശസംഗമം (വിവിധ ദേശങ്ങളുടെ പ്രത്യേക പരിപാടികൾ മന്ദമൈതാനിയിൽ സംഗമിക്കുന്നു.)
രാത്രി 7.00ന്
മന്ദമൈതാനത്ത് പഞ്ചാവദ്യം സമാപനം തുടർന്ന് ഗജവീരന്മാരുടെയും പാണ്ടിമേളത്തിന്റെയും അകമ്പടിയോടുകൂടി ഭഗവതി ആലിലേക്ക് എഴുന്നെള്ളത്ത്
രാത്രി 9.45ന്
വെടിക്കെട്ട് (സർക്കാർ നിബന്ധനകൾക്ക് വിധേയം)
രാത്രി 10.00ന്
മന്ദത്ത് ഇറക്കിപൂജ, കളംപാട്ട്
രാത്രി 10.30 ന്
താലപ്പൊലിയുടെ അകമ്പടിയോടുകൂടി ക്ഷേത്രത്തിലേയ്ക്ക് ദേവിയുടെ തിരിച്ചെഴുന്നെള്ളത്ത്
24.03.2026 ചൊവ്വ :
പുലർച്ചെ 3.00ന്
കേളി,
പുർച്ചെ 3.30ന്
കാഴ്ച്ചശിവേലി (ക്ഷേത്രത്തിൽ നിന്നും മന്ദിലേക്ക് ഗജവീരന്മാരുടെയും പഞ്ചവാദ്യത്തിൻ്റെയും അകമ്പടിയോടുകൂടി എഴുന്നെള്ളത്ത്)
പുലർച്ചെ 4.30ന്
പൊട്ടിവേല പുറപ്പാട് (ഭഗവതി ആലിലേക്ക് എഴുന്നെള്ളത്ത്)
പുലർച്ചെ 6.00 ന്
പൊട്ടി വേല സമാപനം, ഗജവീരന്മാർ രാജസ്വരൂപത്തിലേക്ക് ചമയങ്ങൾ അഴിക്കുവാൻ തിരിച്ചെഴുന്നെള്ളത്ത്
കാലത്ത് 7.00 ന്
ക്ഷേത്രത്തിലേക്ക് ദേവിയുടെ തിരിച്ചെഴുന്നെള്ളത്ത് ചെറിയ ആറാട്ട് (ആറാട്ട് കടവിൽ)
കാലത്ത് 8.30ന്
ആറാട്ടുകഴിഞ്ഞ് അമ്പലത്തിലേക്ക് ദേവിയുടെ തിരിച്ചെഴുന്നെള്ളത്ത്
ഉച്ചയ്ക്ക് 2.00ന്
അടിമവൈപ്പ്
കാലത്ത് 9.00ന്
കാലത്ത് 10.00ന്
തിരുതാലി, തിരുവാഭരണം തിരിച്ചെഴുന്നെള്ളത്തോട് കൂടി വേല ആഘോഷങ്ങൾക്ക് സമാപനമാകും.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *