വടക്കഞ്ചേരി:കിഴക്കഞ്ചേരി വാൽക്കുളമ്പിൽ
വയോധികന് സൂര്യാഘാതമേറ്റു. പാറച്ചാട്ടം ചേരിങ്കൽ സ്വദേശിയായ ഗംഗാധരൻ (70) നാണ് സൂര്യാഘാതമേറ്റത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് വടക്കഞ്ചേരിയിൽ നിന്ന് വാൽക്കുളമ്പിലേക്കുള്ള സ്കൂട്ടർ യാത്രയ്ക്കിടെയാണ് സംഭവം. ശക്തമായ ചൂടിൽ യാത്ര ചെയ്തതിനിടെ കഴുത്തിൽ പൊള്ളലുപോലെ പാടുകൾ കാണുകയായിരുന്നു.
അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഗംഗാധരൻ വടക്കഞ്ചേരി സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി.
