മംഗലംഡാമ്മിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരുക്ക്.

മംഗലംഡാം: എതിർ ദിശയിൽ വന്ന രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് പരുക്ക്. സഞ്ജു പറശ്ശേരി (19), സഞ്ജു ഉപ്പു മണ്ണ് (18) , ബെനഡിറ്റ് പൊൻകണ്ടം (19) എന്നിവർക്കാണ് പരുക്കേറ്റത്. ഞായറാഴ്ച വൈകീട്ട് 5.30 ഓടെ മംഗലംഡാം പെട്രോൾ പമ്പിന് സമീപത്ത് വച്ചാണ് അപകടം ഉണ്ടായത്. പൊൻകണ്ടം സ്വദേശി ബെനഡിറ്റ് പെട്രോൾ അടിക്കുന്നതിനായി പമ്പിലേക്ക് കയറുമ്പോൾ എതിർ വശത്തുനിന്നും വരികയായിരുന്ന സഞ്ജുവും സുഹൃത്തും സഞ്ചരിച്ച ബൈക്കും ബെനഡിറ്റ് സഞ്ചരിച്ച ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റ മൂന്ന് പേരും പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *