സിപിഐ പാലക്കാട് ജില്ലാ സമ്മേളനം 18 മുതല്‍ 20 വരെ വടക്കഞ്ചേരിയില്‍ നടക്കും.


പാലക്കാട്: സിപിഐ പാലക്കാട് ജില്ലാ സമ്മേളനം 18 മുതല്‍ 20വരെ വടക്കഞ്ചേരിയില്‍ നടക്കും.
17 ന് വെെകിട്ട് 5 ന് പിടി ഹംസയുടെ സ്മരണയെ അനുസ്മരിച്ച് പരുതൂരിൽ നിന്നും സംസ്ഥാന കൗൺസിൽ അംഗം ഒ കെ സെയ്തലവി ജാഥാക്യാപ്റ്റനായ പതാക ജാഥ ഇ പി ശങ്കരൻ ഉദ്ഘാടനം ചെയ്യും സമ്മേളന നഗരിയിൽ ജില്ലാ എക്സി അംഗം കെ രാമചന്ദ്രൻ ഏറ്റുവാങ്ങും.
18 ന് പുതുപ്പരിയാരത്ത് വിഎസ് രാമചന്ദ്രന്റെ സ്മരണ അനുസ്മരിച്ചുള്ള പതാക ജാഥ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ വേലു ഉദ്ഘാടനം ചെയ്യും, എഐവെെഎഫ് ജില്ലാ സെക്രട്ടറി കെ ഷാജഹാൻ ക്യാപ്റ്റനായ ജാഥ വടക്കഞ്ചേരിയില്‍ വാസുദേവൻ തെന്നിലാപുരം ഏറ്റുവാങ്ങും. കഞ്ചിക്കോട് ടി വി രാജന്റെ സ്മരണയ്ക്ക് ബാനർ ജാഥ ജില്ലാ എക്സി. അംഗം എൻ ജി മുരളീധരൻ നായർ ഉദ്ഘാടനം ചെയ്യും. പി എം അലി ഏറ്റുവാങ്ങും. ജില്ലാ എക്സി. അംഗം കെ സി ജയപാലൻ ജാഥാ ക്യാപ്റ്റനായിരിക്കും.
കെ വി ശ്രീധരന്റെ സ്മരണയ്ക്ക് സംസ്ഥാന കൗൺസിൽ അംഗം ടി സിദ്ധാർത്ഥൻ ഉദ്ഘാടനം ചെയ്യുന്ന ബാനർ ജാഥയിൽ ബി കെ എം യു ജില്ലാ സെക്രട്ടറി സി രാധാകൃഷ്ണൻ ക്യാപ്റ്റനായിരിക്കും. ജില്ലാ അസി. സെക്രട്ടറി സുമലത മോഹൻദാസ് ഏറ്റുവാങ്ങും.
സി വി മാധന്റെ (വണ്ടാഴി) സ്മരണയ്ക്ക് ജില്ലാ അസി. സെക്രട്ടറി പൊറ്റശ്ശേരി മണികണ്ഠൻ ക്യാപ്റ്റനായ കൊടിമര ജാഥ ജില്ലാ കൗൺസിൽ അംഗം കെ എൻ മോഹൻ ഏറ്റുവാങ്ങും. ജില്ലാ കൗൺസിൽ അംഗം വി മീനാകുമാരി ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളന നഗരിയിൽ മുതിർന്ന അംഗം കെ ഇ ഹനീഫ പതാക ഉയർത്തും.
18ന് വെെകിട്ട് 3 മണിക്ക് റെഡ് വളണ്ടിയർ മാർച്ചോടെ തുടങ്ങുന്ന പൊതു സമ്മേളനം വെെകിട്ട് 4 ന് വടക്കഞ്ചേരി പ്രിയദർശിനി ബസ് സ്റ്റാൻഡിൽ (കാനം രാജേന്ദ്രൻ നഗറിരല്‍) സംസ്ഥാന എക്സി. അംഗം മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം കൺവീനർ കെ രാമചന്ദ്രൻ സ്വാഗതവും ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജ് അധ്യക്ഷതയും വഹിക്കും. ദേശീയ കൗൺസിൽ അംഗം മന്ത്രി ജി ആർ അനിൽ, സംസ്ഥാന എക്സി. അംഗം മന്ത്രി എൻ രാജൻ എന്നിവർ സംസാരിക്കും. ആലത്തൂർ മണ്ഡലം സെക്രട്ടറി പി എം അലി നന്ദി പറയും.
19 ന് രാവിലെ 10. 30 ന് വടക്കഞ്ചേരി ത്രീ സ്റ്റാർ ഓഡിറ്റോറിയത്തിൽ (കെ വി ശ്രീധരൻ നഗറിൽ) വിജയൻ കുനിശ്ശേരി പതാക ഉയർത്തുന്നതോടെ സമാപന ദിവസത്തെ പരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് പ്രതിനിധി സമ്മേളനം ദേശീയ എക്സി. അംഗം പി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12.30 മുതൽ റിപ്പോർട്ട് അവതരണം.
20 ന് രാവിലെ സംസ്ഥാന അസി. സെക്രട്ടറി ഇ ചന്ദ്രശേഖരൻ, ദേശീയ കൗൺസിൽ അംഗം ജെ ചിഞ്ചുറാണി എന്നിവർ സംസാരിക്കും.
വെെകിട്ട് 3 മുതൽ സംസ്ഥാന എക്സി. അംഗങ്ങളായ വി ചാമുണ്ണി, രാജാജി മാത്യു തോമസ്, സി എൻ ജയദേവൻ തുടങ്ങിയവർ സംസാരിക്കും. 3.30 മുതൽ ക്രഡൻഷ്യൽ റിപ്പോർട്ട്, പ്രമേയങ്ങൾ, തിരഞ്ഞെടുപ്പ് തുടങ്ങിയവയോടെ 209 പ്രതിനിധികൾ പങ്കെടുക്കുന്ന മൂന്നു ദിവസത്തെ സമ്മേളനം സമാപിക്കും.
പത്രസമ്മേളനത്തിൽ സിപിഐ ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജ്, സംഘാടകസമിതി ചെയർമാൻ വാസുദേവൻ തെന്നിലാപുരം, ജനറൽ കൺവീനർ കെ രാമചന്ദ്രൻ, ജില്ലാ കൗൺസിൽ അംഗം പി എം അലി, എൽസി സെക്രട്ടറി എ സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു

You May Also Like

Leave a Reply

Your email address will not be published. Required fields are marked *