വടക്കഞ്ചേരി വടക്കഞ്ചേരി ടൗണിൽ ശനിയാഴ്ച രാത്രി ഏഴ് മണിയോടു കൂടിയാണ് സംഭവം.ബസ് സ്റ്റാൻ്റിന് സമീപത്ത് വച്ചും, ടി ആർ മിൽ ജംഗ്ഷന് സമീപത്ത് വച്ചും, മാർക്കറ്റ് റോഡിൽ വച്ചുമാണ് തെരുവ് നായ കടിച്ചത്.വടക്കഞ്ചേരി ചന്തപ്പുര സ്വദേശികളായ സലിം (45), പാർത്ഥസാരഥി (60), പന്തലാംപാടം സ്വദേശി ഓമന (49), കിഴക്കഞ്ചേരി പുന്നപ്പാടം സ്വദേശി, അന്യസംസ്ഥാന തൊഴിലാളി എന്നിവർക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ ആലത്തൂർ താലൂക്ക് ആശുപത്രിയിലും, ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പലർക്കും കാലിലും, വയറിലും. നെഞ്ചിലുമാണ് കടിയേറ്റത്.നായയെ കിഴക്കഞ്ചേരി റോഡിൽ വച്ച് നാട്ടുകാർ തല്ലി കൊന്നു.നായയെ പേവിഷബാധ പരിശോധനയ്ക്ക് വിധേയമാക്കും.
കണ്ണമ്പ്ര കല്ലിങ്കൽപ്പാടത്ത് മുൻ പഞ്ചായത്ത് മുൻ വൈസ് കെ ആർ മുരളി (51), കല്ലിങ്കൽപ്പാടം വായനശാല സെക്രട്ടറി സി ടി പ്രഭാകരൻ (67) എന്നിവർക്കാണ് പരിക്കേറ്റത്. വൈകുന്നേരം അഞ്ച് മണിയോടു കൂടിയാണ് സംഭവം.പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണമ്പ്രയിൽ രണ്ടുപേരെ കടിച്ച അതേ നായ തന്നെയാണോ വടക്കഞ്ചേരിയിലും ആളുകളെ കടിച്ചത് എന്നും സംശയമുണ്ട്.
