വടക്കഞ്ചേരി:മംഗലം ഡാം ഓടംതോട് മേഖലയിൽ വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ.
ഓടംതോട് സ്വദേശി വിജേഷ് ആണ് കഴിഞ്ഞ ദിവസം രാത്രി പുലിയെ കണ്ടത്.
റോഡരികിലെ സ്വകാര്യ വ്യക്തിയുടെ എസ്റ്റേറ്റിലെ ഫെൻസിങ്ങിൽ വലയിൽ കുരുങ്ങിയ നിലയിൽ ആയിരുന്നു പുലിയെ കണ്ടത്.
രാത്രി എട്ടരയോടെയാണ് പുലിയെ കണ്ടത്.
മംഗലം ഡാം ഭാഗത്ത് നിന്നും ഓടന്തോട്ടിലെ വീട്ടിലേക്ക് സുഹൃത്തുമൊത്ത് പോകുന്നതിനിടയാണ് പുലിയെ കണ്ടത്.
ഭയന്ന് ഇവർ ഇവിടുന്ന് രക്ഷപ്പെട്ട് പിന്നീട് വനംവകുപ്പിന് വിവരം അറിയിക്കുകയായിരുന്നു.
ഇവരെ കണ്ട സമയത്ത് തന്നെ പുലി വലയിലെ കുരുക്കിൽ നിന്നും വേർപെട്ട് റോഡിന്റെ മറുവശത്തെ കാട്ടിലേക്ക് ഓടി പോയി.
കഴിഞ്ഞദിവസം സമീപത്ത് രാഹുൽ എന്നയാളും കുടുംബവും കടുവയെ കണ്ടിരുന്നു.
ഈ ഭാഗത്ത് വനം വകുപ്പ് പിന്നീട് വനം വകുപ്പ് നിരീക്ഷണ ക്യാമറ സ്ഥാപിച്ചുവെങ്കിലും ഒന്നും കണ്ടെത്താനായിട്ടില്ല. ഇതിനുമുൻപം ഈ പ്രദേശത്ത് പുലിയെ കണ്ടതായിട്ടുണ്ട്.മുൻപ് ഇവിടെ പുലി കുടുക്കിൽ പെട്ട് ചത്ത സംഭവവും ഉണ്ടായിട്ടുണ്ട്.
