പാലക്കാട്: ഒറ്റപ്പാലം തോട്ടക്കരയിൽ ദമ്പതികളെ വെട്ടേറ്റ് മരിച്ച നിലയിലും വളർത്തുമകളുടെ മകനെ പരിക്കേറ്റ നിലയിലും കണ്ടെത്തി. നാലകത്ത് നസീർ (63), ഭാര്യ സുഹറ (60) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ വളർത്തുമകളുടെ മകനായ നാല് വയസുകാരന് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു.ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം.ദമ്പതികളുടെ വളർത്തുമകളായ
സുൽഫിയത്തിന്റെ ഭർത്താവ് പൊന്നാനി സ്വദേശി മുഹമ്മദ് റാഫിയാണ് സംഭവത്തിൽ പ്രതി.
സംഭവത്തിന് ശേഷം രക്ഷപെട്ട ഇയാളെ ഇന്ന് പുലർച്ചെയോടെ പോലീസ് പിടികൂടി.
ആക്രമണത്തിന്റെ ലക്ഷ്യം വ്യക്തമല്ല.
