വടക്കഞ്ചേരി:.വൃഷ്ടി പ്രദേശത്ത്
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നീരൊഴുക്ക് വർദ്ധിച്ചതിനെ തുടർന്ന് മംഗലംഡാമിൻ്റെ ആറ് ഷട്ടറുകളും 5 സെൻ്റിമീറ്റർ വീതം തുറന്നു.ശനിയാഴ്ച രാവിലെ 10.30 നാണ് ഷട്ടറുകൾ തുറന്നത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഷട്ടറുകൾ 60 സെൻ്റിമീറ്റർ വരെ ഉയർത്താൻ സാധ്യതയുണ്ട്.മംഗലം പുഴയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.
