പോലീസ് അതിക്രമം:വടക്കഞ്ചേരിയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.

വടക്കഞ്ചേരി: കെപിസിസി വർക്കിംഗ് പ്രസിഡന്റ്
ഷാഫി പറമ്പിൽ എം പി യ്ക്കും, കോൺഗ്രസ് പ്രവർത്തകർക്കും നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് വടക്കഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും, പൊതുയോഗവും നടത്തി. കെപിസിസി അംഗം പാളയം പ്രദീപ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അഡ്വക്കേറ്റ് എം ദിലീപ് അധ്യക്ഷത വഹിച്ചു. ഡോ. അർസലൻ നിസാം, ഇല്യാസ് പടിഞ്ഞാറെക്കളം, കെ ഉദയൻ, കാരയങ്കാട്ട് ശിവരാമകൃഷ്ണൻ, എം എൻ സോമൻ, വി.എച്ച് ബഷീർ, റെജി കെ മാത്യു, ബാബു മാധവൻ, വി എ മൊയ്തു, വി എസ് ഷാജഹാൻ, എൻ ജയരാജ്, മോഹനൻ കല്ലിങ്കൽപാടം, കെ മോഹൻദാസ്, ഇ എസ് എം ഹനീഫ തുടങ്ങിയവർ പ്രസംഗിച്ചു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *