മംഗലംഡാമ്മിൽ പുകപ്പുരക്ക് തീ പിടിച്ച് മൂന്നര ടണ്ണോളം റബർ ഷീറ്റ് നശിച്ചു

മംഗലംഡാം: പുകപ്പുര കത്തി. മൂന്നര ടണ്ണോളം റബർ ഷീറ്റ് നശിച്ചു. മംഗലംഡാം കിഴക്കേപ്പറമ്പിൽ ടോമിയുടെ ഉടമസ്ഥതയിലുള്ള പുകപ്പുരയാണ് കത്തിനശിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെ പുകപ്പുരയുടെ ഭാഗത്തു നിന്ന് അസാധാരണമായുള്ള പുക ശ്രദ്ധയിൽപ്പെട്ടതോടെ സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്ന് വടക്കഞ്ചേരിയിൽ നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തി. ഒരു മണിക്കുറിലധികം എടുത്താണ് തീ നിയന്ത്രിച്ചത്.തീ നിയന്ത്രിക്കാനായതു കൊണ്ട് സമീപത്തെ മുറിയിൽ സൂക്ഷിച്ച ഷീറ്റിലേക്കും മറ്റും തീ പടർന്നില്ല. കെട്ടിടത്തിനും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. വടക്കഞ്ചേരി ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ എൻ. ധനേഷിൻ്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേനയാണ് തീ അണച്ചത്. മംഗലംഡാം പൊലീസും സ്ഥലത്തെത്തി.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *