ചിറ്റടി മരിയ നഗർ സെന്റ് മേരീസ് പള്ളി തിരുനാൾ ഇന്നും നാളെയും

വടക്കഞ്ചേരി: ചിറ്റടി മരിയ നഗർ സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി. വികാരി ഫാ.ജോസ് കൊച്ചു പറമ്പിൽ കൊടി ഉയർത്തി. തുടർന്ന് ഫാ.ആന്റണി വടക്കന്റെ മുഖ്യ കാർമ്മികത്വത്തിൽ വി.കുർബാന, ലദീഞ്ഞ് എന്നിവ നടന്നു. ഇന്ന് കാലത്ത് ഏഴിന് ഫാ. അബ്രാഹം പാലത്തിങ്കലിന്റെ കാർമ്മികത്വത്തിൽ വി.കുർബ്ബാന, ലദീഞ്ഞ് എന്നിവ നടക്കും. തുടർന്ന് ഉച്ചയ്ക്ക് മൂന്നിന് വീടുകളിലേക്ക് അമ്പ് പ്രദക്ഷിണം, ലദീഞ്ഞ്. അതിനു ശേഷം വൈകിട്ട് ഏഴിന് ഇടവക ദിനാഘോഷവും കലാ പരിപാടികളും. പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച വൈകിട്ട് 3.30 ന് ഫാ. ലീറാസ് പതിയാന്റെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ തിരുനാൾ പാട്ടുകുർ ബാന, സന്ദേശം: ഫാ.റോജോ എലവുത്തുങ്കൽ.
തുടർന്ന് 5.15 ന് തിരുനാൾ പ്രദക്ഷിണം, കുരിശിന്റെ ആശീർവാദം ഫാ.ഫ്രാങ്കോ വടക്കൻ തുടർന്ന് കരിമരുന്നു കലാപ്രകടനം. തിങ്കളാഴ്ച കാലത്ത് 6.30 ന് മരിച്ചവർക്കു വേണ്ടിയുള്ള വി.കുർബ്ബാന, ഒപ്പിസ് എന്നിവയോടെ തിരുനാൾ സമാപിക്കും.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *