പന്നിയങ്കര ടോൾ പ്ലാസക്ക് സമീപം മിനി ലോറി നിരവധി വാഹനങ്ങളിൽ ഇടിച്ച് 6 പേർക്ക് പരിക്ക്.

ഒരു ഇന്നോവ, രണ്ടു പെട്ടിയോട്ടോ, എന്നിവ ഇടിച്ച് തകർത്തു.

വടക്കഞ്ചേരി ദേശീയപാത പന്നിയങ്കര ടോൾ പ്ലാസ്സക്ക് സമീപം മിനിലോറി വാഹനങ്ങളിൽ ഇടിച്ച് കയറി നാല് പേർക്ക് പരിക്ക്.ഒഡിഷ സ്വദേശി ഭരത് (20), ഇളവംപാടം സ്വദേശി രമേഷ് (40), മുടപ്പല്ലൂർ സ്വദേശികളായ ചന്ദ്രൻ (70), ഓമന (65) എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പാലക്കാട് ദിശയിലേക്ക് വരുകയായിരുന്ന മിനിലോറി മുന്നിൽ പോവുകയായിരുന്ന ഇന്നോവ കാറിലും, റോഡരികിൽ കച്ചവടം ചെയ്യുകയായിരുന്ന പെട്ടിഓട്ടോകളിലും ഇടിക്കുകയായിരുന്നു. വടക്കഞ്ചേരി പൊലീസ് സ്ഥലതെത്തി.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *