വടക്കഞ്ചേരി: വാണിയംപാറ മേലെ ചുങ്കത്ത് ഓംനി വാൻ അപകടത്തിൽപ്പെട്ട് ഡ്രൈവർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 7 മണിക്ക് പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടമുണ്ടായത്. മേൽപ്പാത നിർമ്മാണം നടക്കുന്ന ഭാഗത്തായിരുന്നു അപകടം. നിയന്ത്രണം വിട്ട വാൻ ഡിവൈഡറിൽ ഇടിച്ചു കയറുകയായിരുന്നു. സാരമായി പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.
