മംഗലം ഗവ എൽ.പി സ്കൂളിൽ സമഗ്ര ശിശുവികസനം ലക്ഷ്യമിട്ടുള്ള ‘വർണ്ണക്കൂടാരം’ പദ്ധതി നാടിന് സമർപ്പിച്ചു.
പ്രീ-പ്രൈമറി വിദ്യാലയങ്ങളുടെ ആധുനികവും ശാസ്ത്രീയവുമായ നവീകരണം ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഉദ്ഘാടനം പി. പി സുമോദ് എം എൽ എ നിർവഹിച്ചു.
സമഗ്ര ശിക്ഷ കേരളയുടെ (എസ്.എസ്.കെ.) സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് ലക്ഷം രൂപ ചെലവഴിച്ചാണ് സ്കൂളിലെ സമഗ്ര വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.ശിശുവികാസ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ വർണ്ണക്കൂടാരം പദ്ധതിയിലൂടെ കഴിയും.കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് ഉതകുന്ന പഠന പ്രവർത്തനങ്ങൾക്കായി പതിമൂന്ന് പ്രത്യേക ഇടങ്ങളാണ് പദ്ധതിയുടെ ഭാഗമായി സ്കൂളിൽ വികസിപ്പിച്ചിരിക്കുന്നത്. ഭാഷായിടം, വരയിടം, ഗണിതയിടം എന്നിവ കൂടാതെ കുഞ്ഞരങ്ങ്, ആട്ടവും പാട്ടും തുടങ്ങിയ കലാപരമായ ഇടങ്ങളും ഒരുക്കിയിട്ടുണ്ട്. പതിമൂന്ന് ഇടങ്ങളിലൂടെ കുട്ടികളുടെ സമഗ്ര ഭൗതിക വളർച്ചയ്ക്ക് ഉതകുന്ന രീതിയിലുള്ള പഠന പ്രവർത്തനങ്ങൾ നൽകാൻ കഴിയും.
വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്
ലിസി സുരേഷ് അധ്യക്ഷയായി.വിദ്യാഭ്യാസ സ്‌റ്റാന്റിങ് കമ്മറ്റി ചെയർപഴ്‌സൺ രശ്മി ഷാജി,വാർഡ് അംഗങ്ങളായ കെ. മോഹൻദാസ്,സതീഷ്കുമാർ,സുമിത ജയൻ,ശ്രീനാഥ്,സേതു,എസ് എം സി ചെയർമാൻ കെ.ഗോവിന്ദൻ,പിടി എ പ്രസിഡന്റ് കെ.ആർ സുരേഷ്,എം പി ടി എ പ്രസിഡന്റ് ഗ്രീഷ്‌മ അനിൽ,സ്റ്റാഫ് സെക്രട്ടറി സാബു വർഗ്ഗീസ്,ഹെഡ് മിസ്ട്രസ്
മല്ലിക ടീച്ചർ,ആലത്തൂർ ബിപിസി കെ. ബി ബീന, എന്നിവർ പങ്കെടുത്തു.

