വടക്കഞ്ചേരി:കെ എസ് എഫ് ഇ ഹാർമണി ചിട്ടികളുടെ സീരിസ് 2 വിന്റെ ബ്രാഞ്ച് തല സമ്മാനദാനം ടൗൺ വാർഡ് മെമ്പർ അൻവർ വി എ നിർവഹിച്ചു.കെ എസ് എഫ് ഇ ചിട്ടികളുടെ വിശ്വാസ്ഥതയും പ്രതിബദ്ധതയും നാടിന് അഭിമാനമാണെന്ന് ഉത്ഘാടനം നിർവഹിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു.ചടങ്ങിൽ 42 പേർക്കുള്ള ഫ്യൂൽ കാർഡ് വിതരണം നടത്തി.ബ്രാഞ്ച് മാനേജർ രതീഷ് കുമാർ ആദ്യക്ഷത വഹിച്ചു.ബൈഞ്ജിത്ത്, ശിൽപ മോൾ എന്നിവർ സംസാരിച്ചു.

