കിഴക്കഞ്ചേരി: വാൽക്കുളമ്പിൽ യുവാവിനെ കടയിൽ കയറി ആക്രമിച്ചു.കിഴക്കഞ്ചേരി കോരഞ്ചിറ സ്വദേശി മുരളി (45) നാണ് പരിക്കേറ്റത്. വ്യാഴാഴ്ച പകൽ ഒന്നരയോടു കൂടിയാണ് സംഭവം. വാൽക്കുളമ്പിലെ ഇലക്ട്രിക്കൽ കടയിൽ കയറി കാറിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.പരിക്കേറ്റ മുരളിയെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വടക്കഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു.
