പുതുക്കോട് ഗ്രാമപഞ്ചായത്തില്‍ വാതക ശ്മശാനം ഉദ്ഘാടനം ചെയ്തു

പുതുക്കോട് ഗ്രാമപഞ്ചായത്തിലെ നിര്‍മ്മാണം പൂര്‍ത്തികരിച്ച വാതക ശ്മശാനത്തിന്റെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിച്ചു. എംസിഎഫ് കെട്ടിട നിര്‍മ്മാണം, പഞ്ചായത്ത് ഗ്രൗണ്ട് നവീകരണം എന്നിവയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.
2021-22 വര്‍ഷത്തെ ശാമപ്രസാദ് മുഖര്‍ജി റൂര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 93,25,301 രൂപ ചെലവിലാണ് പുതുക്കോട് ഗ്രാമ പഞ്ചായത്തിലെ വാതക ശ്മശാനം നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. പുതുക്കോട് ഗ്രാമപഞ്ചായത്തിന്റെ ആസ്തിയില്‍ ഉള്‍പ്പെട്ട സ്ഥലത്താണ് വാതക ശ്മശാനം നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 155.31 ചതുരശ്ര മീറ്ററിലായി ഓപ്പണ്‍ വരാന്ത, ഓഫീസ് റൂം, എല്‍പിജി സ്റ്റോര്‍, ഫര്‍ണസ് ഏരിയ, ശുചിമുറി എന്നിവയാണ് വാതക ശ്മശാന കെട്ടിടത്തിലുള്ളത്. എല്‍ എസ്ജിഡി അസി. എഞ്ചിനീയര്‍ എന്‍.പി. ടിന്റു റിപ്പോര്‍ട്ട് അവതരണം നടത്തി.
ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ധനകാര്യ കമ്മീഷന്‍ ഗ്രാന്റായ 25 ലക്ഷം രൂപ ചെലവിലാണ് എം സി എഫ് കെട്ടിടം നിര്‍മ്മിക്കുന്നത്. 2024- 25 ബജറ്റില്‍ വകയിരുത്തിയ ഒരു കോടി രൂപ ചെലവഴിച്ചാണ് ഗ്രാമ പഞ്ചായത്ത് ഗ്രൗണ്ട് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

പാട്ടോല വാതക ശ്മശാന പരിസരത്ത് നടന്ന പരിപാടിയില്‍ പി.പി.സുമോദ് എംഎല്‍എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം പി.എം. അലി, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി.ബിനു, വികസനകാര്യ ചെയര്‍പേഴ്സണ്‍ കെ.സുലോചന, പുതുക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ.ഹസീന ടീച്ചര്‍, വൈസ് പ്രസിഡന്റ് കെ.കെ. രാജേന്ദ്രന്‍ മാസ്റ്റര്‍,സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ നസീമ സിറാജുദ്ദീന്‍, കെ.കെ. സുനിതകുമാരി, എം. എന്‍. റഫീക്ക്, വാര്‍ഡ് അംഗങ്ങളായ എസ്.സുമ, എസ്. പുഷ്പ, സുകന്യ, സുഹറ ടീച്ചര്‍,ആര്‍. ശ്രീജിത്ത്, എ.കെ.രാജന്‍, ബി.ബിനീഷ്, കെ. ഉദയന്‍, പ്രസന്ന ദാസന്‍, പി. എം ദിവ്യ, സെക്രട്ടറി ജെ.ഷാജി, ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി കെ. എന്‍ സുകുമാരന്‍ മാസ്റ്റര്‍,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *