തൃശൂർ. റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ സ്‌കൂട്ടർ വെട്ടിക്കുന്നതിനിടെ ബസിനടിയിൽപ്പെട്ട് യുവാവ് മരിച്ചു. ഇന്ന് രാവിലെ തൃശൂർ എംജി റോഡിലാണ് അപകടം ഉണ്ടായത്. ഉദയനഗർ സ്വദേശി വിഷ്ണുദത്ത് (22) ആണ് മരിച്ചത്. അമ്മ പദ്മിനിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയ്‌ക്കൊപ്പം ക്ഷേത്രദർശനത്തിന് പോയതായിരുന്നു യുവാവ്.
