
പിടിയിലായത് സംസ്ഥാനത്ത് 50 ഓളം കേസുകളിലെ പ്രതി
വടക്കഞ്ചേരി:വടക്കഞ്ചേരി ഗണപതി ക്ഷേത്രത്തിലും സമീപത്തെ വീട്ടിലും മോഷണം നടത്തിയ ആൾ പിടിയിൽ.സംസ്ഥാനത്ത് 50 ഓളം കേസുകളിലെ പ്രതിയായ കൊല്ലം വടക്കേ വിള പുത്തൻ വിള വീട്ടിൽ നജ്മുദീൻ(52) നെയാണ് വടക്കഞ്ചേരി പോലീസ് കോട്ടയത്ത് നിന്ന് പിടികൂടിയത്.കഴിഞ്ഞ ജൂൺ 15 നായിരുന്നു
വടക്കഞ്ചേരി ഗണപതി ക്ഷേത്രത്തിലും സമീപത്തെ വീട്ടിലും,ടൗണിലെ മാരിയമ്മൻ ക്ഷേത്രത്തിലും മോഷണം നടന്നത്.ഉഷ ദേവിയുടെ വീട്ടിൽ നിന്നും രണ്ട് വാച്ചുകളും, അമ്പലത്തിലേക്ക് നിക്ഷേപിക്കാനായി സൂക്ഷിച്ച ചില്ലറത്തുട്ടുകളും ആണ് മോഷണം പോയത്.മാരിയമ്മൻ ക്ഷേത്രത്തിലെ
കൗണ്ടറും, നിവേദ്യപ്പുരയും കൂട്ടു പൊളിച്ച് തകർത്തങ്കിലും ഒന്നും നഷ്ട്ടപെട്ടിരുന്നില്ല.ഗണപതി ക്ഷേത്രത്തിലും മോഷണം നടത്താനുള്ള ശ്രമം നടന്നിരുന്നു. സി സി ടി വി യിൽ ഇതിന്റ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു.വടക്കഞ്ചേരി സി ഐ കെ പി ബെന്നി, എസ് ഐ മധു സി ബി,
സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബ്ലെസ്സൻ ജോസ്, ഭവിഷ് ജി,സി പി ഒ റിനു മോഹൻ,അഭിജിത്,സ്ക്വാഡ് മെമ്പർ കൃഷ്ണദാസ് എന്നിവർ പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

