വടക്കഞ്ചേരി:പ്രധാനിയിൽ തെങ്ങ് വീണ് ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു.പ്രധാനി മഞ്ഞൾ വളപ്പിൽ സലീമിന്റെ പറമ്പിലെ തെങ്ങാണ് ഇന്ന് പുലർച്ചയോടെ കടപുഴങ്ങി ഇലക്ട്രിക് ലൈനുകൾക്ക് മുകളിലേക്ക് പതിച്ചത്. വീഴ്ചയുടെ ആഘാതത്തിൽ സമീപത്തെ രണ്ട് പോസ്റ്റുകളും തകർന്നു. അപകട സമയത്ത് റോഡിലൂടെ വാഹനങ്ങൾ ഇല്ലാത്തത് മൂലം അപകടമൊഴിവായി.
