പുളിങ്കൂട്ടത്തിനു സമീപം സ്കൂട്ടർ നിയന്ത്രണം തെറ്റി വൈദ്യുത പോസ്റ്റിലിടിച്ച് യാത്രക്കാരൻ മരിച്ചു.

വടക്കഞ്ചേരി:കണ്ണമ്പ്ര: പുളിങ്കൂട്ടത്തിനു സമീപം സ്കൂട്ടർ നിയന്ത്രണം തെറ്റി വൈദ്യുത പോസ്റ്റിലിടിച്ച് യാത്രക്കാരൻ മരിച്ചു. കണ്ണമ്പ്ര കിഴക്കേവീട് ഉണ്ണിക്കൃഷ്ണനാണ് (50) മരിച്ചത്. ശനിയാഴ്ച രാത്രി ഒമ്പതരയോടെ പുളിങ്കൂട്ടം- തെക്കേത്തറ റോഡിലായിരുന്നു സംഭവം.തലയ്ക്ക് സാരമായി പരിക്കേറ്റ ഉണ്ണിക്കൃഷ്ണനെ നാട്ടുകാർ ഉടനെ ഇരട്ടക്കുളം സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വടക്കഞ്ചേരി പോലീസ് കേസെടുത്തു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *