വടക്കഞ്ചേരി:ഡയാന ഹോട്ടലിന് സമീപം നിയന്ത്രണം തെറ്റിയ സ്വകാര്യ ബസ് കെ എസ് ആർ ടി സി ബസിന്റെ പിന്നിലേക്ക് ഇടിച്ച് കയറി 17 യാത്രക്കാർക്ക് പരുക്ക്.ഇവരെ വടക്കഞ്ചേരിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മണൂത്തി-വടക്കഞ്ചേരി ദേശീയ പാത ഡയാന ഹോട്ടലിന് സമീപം സർവീസ് റോഡിൽ
ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്. പാലക്കാട് ദിശയിലേക്ക് നിരവധി യാത്രക്കാരുമായി പോകുകയായിരുന്ന ബസുകളാണ് അപകടത്തിൽ പെട്ടത്.വടക്കഞ്ചേരി പോലീസ് സ്ഥലത്തെത്തി.
