വടക്കഞ്ചേരി: കേരളത്തോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ എൽ ഡി എഫ് തരൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കഞ്ചേരി ടെലഫോൺ എക്സ്ചേഞ്ച് ഉപരോധിച്ചു. സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം സി കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.വാസുദേവൻ തെന്നിലാപുരം അധ്യക്ഷനായി.എൽ ഡി എഫ് നേതാക്കളായ ടി എം ശശി, കെ രാമചന്ദ്രൻ, തോമസ് ജോൺ, റെജി ഉമ്മിരിക്കൽ, രാമകൃഷ്ണൻ, എം ശ്രീനാരായണൻ, ടി കണ്ണൻ എന്നിവർ സംസാരിച്ചു.
