വടക്കഞ്ചേരി: പുരോഗമന കലാസാഹിത്യസംഘത്തിൻ്റെ നേതൃത്വത്തിൽ സർവ്വമത സമ്മേളന ശതാബ്ദി ആഘോഷം സംഘടിപ്പിച്ചു.ശ്രീ നാരായണ ഗുരുവിൻ്റെ നേതൃത്വത്തിൽ 1924 -ൽ ആലുവ അദ്വൈത ആശ്രമത്തിൽ വച്ച് നടന്ന സർവ്വമത സമ്മേളത്തിൻ്റെ ശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായാണ് വടക്കഞ്ചേരിയിൽ ഏകദിന സെമിനാർ നടത്തിയത്.ഇ എം എസ് സ്മാരക കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്ന പരിപാടി പ്രഭാഷകൻ പ്രൊഫ.എം എം നാരായണൻ ഉദ്ഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന ട്രഷറർ ടി ആർ അജയൻ അധ്യക്ഷനായി.കെ എൻ സുകുമാരൻ സ്വാഗതവും, ബി വത്സൻ മംഗലം നന്ദിയും പറഞ്ഞു.തുടർന്ന് ഗുരുവിൻ്റെ ഹിന്ദുത്വ ദർശനം എന്ന വിഷയത്തിൽ നടന്ന സെമിനാർ ഡോ.കെ പി മോഹനൻ ഉദ്ഘാടനം ചെയ്തു. രാജേഷ് മേനോൻ മോഡറേറ്ററായി.ടി എസ് ശൃംകുമാർ മുഖ്യ പ്രഭാഷണം നടത്തി.സി അശോകൻ സംസാരിച്ചു.രതീഷ്കണ്ണമ്പ്ര സ്വാഗതവും, സി പി ശിവരാമൻ നന്ദിയും പറഞ്ഞു.ശ്രീനാരായണ ഗുരുവും കേരളത്തിലെ ജനാധിപത്യ പ്രസ്ഥാനങ്ങളും എന്ന വിഷയത്തിൽ നടന്ന സെമിനാർ സാഹിത്യസംഘം സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു.എ സന്ധ്യ മോഡറേറ്ററായി.ആർ പാർവ്വതിദേവി മുഖ്യ പ്രഭാഷണം നടത്തി.പ്രൊഫ.സുജ സൂസൻ ജോർജ് സംസാരിച്ചു.ലളിതമധു സ്വാഗതവും,എം എൻ ലതാദേവി നന്ദിയും പറഞ്ഞു. സമാപനയോഗം സാഹിത്യകാരൻ വൈശാഖൻ ഉദ്ഘാടനം ചെയ്തു.ഡോ. സി പി ചിത്രഭാനു അധ്യക്ഷനായി.ആർ ശാന്തകുമാരൻ സ്വാഗതവും, ടി വി രാഹുൽ രാജ് നന്ദിയും പറഞ്ഞു.

