കോരഞ്ചിറയിൽ തെങ്ങ് ഇലക്ട്രിക് കമ്പിയിലേക്ക് മറിഞ്ഞ് പോസ്റ്റ് ഒടിഞ്ഞു.ഗതാഗതം തടസ്സപ്പെട്ടു.


കിഴക്കഞ്ചേരി: കോരഞ്ചിറയിൽ തെങ്ങ് ഇലക്ട്രിക് കമ്പിയിലേക്ക് മറിഞ്ഞ് പോസ്റ്റ് ഒടിഞ് ഗതാഗതം തടസ്സപ്പെട്ടു.കോരഞ്ചിറ – പൊക്കലം പ്രധാന റോഡിൽ തിങ്കളാഴ്ച രാത്രി 8 മണിയോടെയാണ് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങ് കടപുഴകി ഇലക്ട്രിക് കമ്പനിയിലേക്ക് വീണത്.വീഴ്ചയുടെ ആഘാതത്തിൽ ഇലക്ട്രിക് പോസ്റ്റും റോഡിലേക്ക് വീണു. ഇതോടെ പ്രദേശത്തെ വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. കോട്ടക്കുളം ഭാഗത്തേക്കുള്ള പ്രധാനപാത ആയതിനാൽ ഈ വഴിയുള്ള ഗതാഗതം പൂർണമായും മുടങ്ങിയിരിക്കുകയാണ്.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *