കുഴൽമന്ദം: നിർത്തിയിട്ട ടാങ്കർ ലോറിക്ക് പിന്നിൽ കാറിടിച്ച് ഒരു മരണം. കൊച്ചി-സേലം ദേശീയപാതയിൽ കുഴൽമന്ദത്ത് ചരപ്പറമ്പിൽ വെച്ചായിരുന്നു അപകടം. കാർ യാത്രക്കാരിയായ മുണ്ടൂർ വേലിക്കാട് സ്വദേശിനിയാണ് മരിച്ചത്.
കോട്ടയത്ത് നിന്ന് പാലക്കാട്ടേക്ക് വരുകയായിരുന്നു ഇവർ. ഇന്ന് രാവിലെ
10:30 മണിയോടെയായിരുന്നു അപകടമുണ്ടായത്. യുവതിയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കാറോടിച്ചിരുന്ന ഇവരുടെ ഭർത്താവിന് ഗുരുതരമായി പരിക്കേറ്റു.
