
വടക്കഞ്ചേരി: സി പി ഐ എം വടക്കഞ്ചേരി ഏരിയാസമ്മേളനത്തിന് മുടപ്പല്ലുരിൽ തുടക്കമായി. പങ്കജ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം സി കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.കെ എൻ സുകുമാരൻ അധ്യക്ഷനായി. മുതിർന്ന നേതാവ് സി ടി കൃഷ്ണൻ പതാക ഉയർത്തി.
സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ ടി എം ശശി, പി മമ്മിക്കുട്ടി, എസ് അജയകുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി പി സുമോദ് എം എൽ എ, സി കെ ചാമുണ്ണി, എരിയാ സെക്രട്ടറി ടി കണ്ണൻ, ആർ ഗംഗാധരൻ എന്നിവർ സംസാരിച്ചു.
നാളെ വൈകുന്നേം 3 ന് പങ്കജഓഡിറ്റോറിയത്തിന് സമീപത്ത് നിന്നും ചുവപ്പ് സേന വളണ്ടിയർമാർച്ചും, ബഹുജനറാലിയും നടക്കും തുടർന്ന് സീതാറാം യെച്ചൂരി, കൊടിയേരി ബാലകൃഷ്ണൻ നഗറിൽ (മുടപ്പല്ലൂർ ടൗൺ ) നടക്കുന്ന പൊതുസമ്മേളനം സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. ഏരിയക്ക് കീഴിലെ 10 ലോക്കൽ കമ്മിറ്റിയിൽ നിന്നും ഏരിയാകമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 154 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.

