കൊല്ലങ്കോട്: വെള്ളരി മേട് വെള്ളച്ചാട്ടത്തിൽ വീണ് യുവാവ് മരിച്ചു.മുതലമട നണ്ടൻകിഴായ കുതിരോട്ടുകുളമ്പ് പാറക്കുന്ന് സജീഷ് (27)ആണ് മരിച്ചത്. വെള്ളരിമേട് വെള്ളച്ചാട്ടം കാണാൻ മൂന്ന് സുഹൃത്ത് ക്കൾക്കൊപ്പം വന്നതാണ്.ശനിയാഴ്ച വൈകിട്ട് നാല് മണിയോടെ വെള്ളച്ചാട്ടത്തിൽ നിന്ന് 35 അടി ആഴം വരുന്ന പാറക്കെട്ടിലേക്ക് വീഴുകയായിരുന്നു സജീഷ്. കൊല്ലങ്കോട് ഫയര്‍ ആന്‍ഡ് റെസ്‌ക്യു വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മലയിടുക്കിൽ നിന്നും പുറത്തെടുത്ത് നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു മൃതദേഹം ജില്ലാ ആശുപത്രിയിൽ.
