വിങ്ങിപ്പൊട്ടി നാട്.അപകടത്തിൽ മരിച്ച വിദ്യാർത്ഥികൾക്ക് സഹപാഠികൾ യാത്രമൊഴി നൽകി.

വിങ്ങിപൊട്ടി നാട്.അപകടത്തിൽ മരിച്ച വിദ്യാർത്ഥികൾക്ക് സഹപാഠികൾ യാത്രമൊഴി നൽകി.

വടക്കഞ്ചേരി:
വെള്ളിയാഴ്ച അപകടത്തിൽ മരിച്ച വിദ്യാർത്ഥികൾക്ക് സഹപാഠികൾ യാത്രമൊഴി നൽകി.പന്തലാംപാടം സ്കൂളിൽ നടന്ന പൊതുദർശനത്തിൽ
സഹപാഠികളും അദ്ധ്യാപകരും ഉൾപ്പെടെ നിരവധി പേർ അപകടത്തിൽ മരിച്ച വിദ്യാർത്ഥികൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തി. വേദന താങ്ങാനാവാതെ പലരും വാവിട്ട് നിലവിളിച്ചു. ഏറെ പേർ വിങ്ങിപ്പൊട്ടി.സഹപാഠികളെ ആശ്വസിപ്പിക്കാനും കഴിയാതെ നാട്.ആ മകൾക്ക് അന്ത്യയാത്ര പറയാൻ പന്തലാം പാടം സ്‌കൂളിൽ എത്തിയത് ആയിരങ്ങളായിരുന്നു.
വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാത നീലിപ്പാറയിൽ
വെള്ളിയാഴ്ച വൈകിട്ടോടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്.
വാണിയമ്പാറ മേലേചുങ്കം പള്ളിയിൽ ജുമാ നമസ്ക്കാരത്തിന് ശേഷം സ്കൂളിലേക്ക് റോഡരികിലൂടെ നടന്ന് പോവുകയായിരുന്ന വിദ്യാർത്ഥികളെ അമിത വേഗതയിലെത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുനെന്ന് ദൃസാക്ഷികൾ പറഞ്ഞു.ട്വൻ്റി ഫോർ വാർത്താസംഘം സഞ്ചരിച്ച കാറിടിച്ചാണ് അപകടമുണ്ടായത്.
അഞ്ചുമൂർത്തിമംഗലം ചോഴിയംകാട് അഷറഫലിയുടെ മകൻ മുഹമ്മദ്റോഷൻ (15), വടക്കഞ്ചേരി നായർകുന്ന് കൈതപ്പാടം വലിയ വീട്ടിൽ വി എം ഇക്ബാൽ മകൻ മുഹമ്മദ് ഇസാം (15) എന്നിവരാണ് മരിച്ചത്.ദേശീയ പാതയിൽ കഴിഞ്ഞ 15 ദിവസത്തിനിടെ നാല് പേരാണ് അപകടത്തിൽ മരിച്ചത്.തരൂർ എം എൽ എ. പി പി സുമോദ്, മുൻ ആരോഗ്യ വുകുപ്പ് മന്തി കബീർ മാസ്റ്റർ, മുൻ റവന്യു വകുപ്പ് മന്ത്രി കെ ഈ ഇസ്മായിൽ തുടങ്ങി നിരവധി പ്രമുഖർ അന്ത്യാഞ്ജലി അർപ്പിക്കാനായി എത്തിയിരുന്നു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *