വടക്കഞ്ചേരി:ആറുവരിപാതയിൽ രണ്ട് വിദ്യാർത്ഥികളുടെ ജീവൻ പൊലിഞ്ഞ സംഭവത്തിൽ
നാട്ടുകാരുടെ നേതൃത്വത്തിൽ ദേശീയ പാതയിൽ പ്രതിഷേധിച്ചു.നൂറ് കണക്കിന് നാട്ടുകാർ സമരത്തിൽ പങ്കെടുത്തു.ആലത്തൂർ ഡി വൈ എസ് പി ഉൾപ്പെടെ വൻ പോലീസ് സംഘം സ്ഥലത്തെത്തി.നാട്ടുകാരുടെ പ്രതിഷേധത്തേ തുടർന്ന് നിർമാണ കമ്പനിയുടെ പ്രതിനിധികളെ വിളിച്ച് വരുത്തി. നാട്ടുകാരുടെ ആവശ്യങ്ങൾ പരിഹരിക്കുമെന്ന് ഇവർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് നാട്ടുകാർ പിരിഞ്ഞു പോയത്.വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാത നീലിപ്പാറയിൽ വെള്ളിയാഴ്ച പകൽ ഒന്നരയോടുകൂടിയാണ് അപകടം സംഭവിച്ചത്.

വാണിയമ്പാറ മേലേചുങ്കം പള്ളിയിൽ ജുമാ നമസ്ക്കാരത്തിന് ശേഷം സ്കൂളിലേക്ക് റോഡരികിലൂടെ നടന്ന് പോവുകയായിരുന്ന വിദ്യാർത്ഥികളെ അമിത വേഗതയിലെത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുനെന്ന് ദൃസാക്ഷികൾ പറഞ്ഞു.ട്വൻ്റി ഫോർ വാർത്താസംഘം സഞ്ചരിച്ച കാറിടിച്ചാണ് അപകടമുണ്ടാക്കിയത്.
അഞ്ചുമൂർത്തിമംഗലം ചോഴിയംകാട് അഷറഫലിയുടെ മകൻ മുഹമ്മദ്റോഷൻ (15), വടക്കഞ്ചേരി നായർകുന്ന് കൈതപ്പാടം വലിയ വീട്ടിൽ വി എം ഇക്ബാൽ മകൻ മുഹമ്മദ് ഇസാം (15) എന്നിവരാണ് മരിച്ചത്.ദേശീയ പാതയിൽ കഴിഞ്ഞ 15 ദിവസത്തിനിടെ നാല് പേരാണ് അപകടത്തിൽ മരിച്ചത്.അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ ടോൾ പിരിവിൽ മാത്രം ശ്രിദ്ധിക്കുകയാണ് നിർമാണ കമ്പനിയെന്നാണ് നാട്ടുകാരുടെ ആക്ഷേപം.ദിനം പ്രതി ഉയരുന്ന അപകട മരണങ്ങൾ നാട്ടുകാരുടെ വർഷങ്ങൾക്ക് അടിവരയിടുന്നു.
