വടക്കഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യയെ പദവിയിൽ നിന്നും നീക്കി, ആത്മഹത്യാ പ്രേരണ കുറ്റത്തിന് അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധ പ്രകടനം നടത്തി.ബ്ലോക്ക് പ്രസിഡണ്ട് അഡ്വക്കേറ്റ് എം ദിലീപ് അധ്യക്ഷത വഹിച്ചു.DCC സെക്രട്ടറി
Dr അർസലൻ നിസാം പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. രവി കാവശ്ശേരി, വി എച്ച് ബഷീർ,
ഉദയൻ കാവശ്ശേരി, കാരയങ്കാട്ട് ശിവരാമകൃഷ്ണൻ, സുദേവൻ കാരപ്പൊറ്റ,എ ഭാസ്കരൻ തുടങ്ങിയവർ സംസാരിച്ചു.

