വടക്കഞ്ചേരി: കേരള ജേണലിസ്റ്റ് യൂണിയൻ (കെ ജെ യു)വടക്കഞ്ചേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമവും ഓണാഘോഷ പരിപാടികളും നടത്തി.
ദീപ്തി ജിജോയുടെ പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ മേഖല സെക്രട്ടറി
പി.കെ.ബിജു സ്വാഗതം ആശംസിച്ചു.മേഖല പ്രസിഡൻ്റ് ജിജോ അറയ്ക്കൽ അധ്യക്ഷനായി.
ആലത്തൂർ ഡിവൈഎസ്പി എൻ. മുരളീധരൻ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പ്രസിഡൻ്റ് ടി.വി. ശിവദാസ് മുഖ്യപ്രഭാഷണം നടത്തി.
വടക്കഞ്ചേരി മദർ തെരേസ യുപി സ്കൂൾ പ്രധാനാധ്യാപിക സി. രജനി,കെ ജെ യു സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ട്രഷററുമായ ഷിബു ജോൺ, ഗ്രാമപഞ്ചായത്ത് അംഗം കെ. അബ്ദുൾ ഷുക്കൂർ, കെജെയു മുൻ ജില്ലാ പ്രസിഡൻ്റ് ബോബൻ ജോർജ്,മുൻ ജില്ലാ സെക്രട്ടറി സുനു ചന്ദ്രൻ,മുതിർന്ന മാധ്യമപ്രവർത്തകൻ എം.എസ്. അബ്ദുൾ ഖുദ്ദൂസ് എന്നിവർ പ്രസംഗിച്ചു.
മേഖല ട്രഷറർ ആർ. ഹരികൃഷ്ണൻ ഏവർക്കും നന്ദി പറഞ്ഞു.
ഓണാഘോഷത്തിൻ്റെ ഭാഗമായി പൂക്കളം ഇടൽ, മത്സരങ്ങൾ, ഓണ സാദ്യ എന്നിവയുണ്ടായിരുന്നു. വിജയികൾക്ക് മേഖല പ്രസിഡൻ്റ് ജിജോ അറയ്ക്കൽ സമ്മാനദാനം നിർവഹിച്ചു.
