വടക്കഞ്ചേരി:കനത്ത മഴ തുടരുന്നതോടെ പാളയം,കരിപ്പാലി തോടുകൾ കരകവിഞ്ഞു.കിഴക്കഞ്ചേരി ചേരത്തോട്,തിരുവറ പാടങ്ങൾ വെള്ളത്തിനടിയിലായി.പാളയം കുറവത്ത് പ്രദേശത്തെ നൂറോളം കുടുംബങ്ങളെ സന്നദ്ധ പ്രവർത്തകരെത്തി മാറ്റി പാർപ്പിച്ചു.മംഗലം പാലത്തിന് സമീപത്തും,വേണൂസ് ഡിജിറ്റൽ ഷോപ്പിന് മുൻപിൽ സർവീസ് റോട്ടിലും വെള്ളം റോഡിൽ വലിയ രീതിയിൽ കെട്ടി നിൽക്കുന്നു. ചുവട്ട് പാടത്ത് ദേശീയ പാതക്കരുകിൽ രണ്ടിടത്ത് മണ്ണിടിച്ചിൽ ഉണ്ടായി.രാത്രിയിലും മഴ കനത്തതോടെ പ്രദേശം മുഴുവൻ വെള്ളത്തിൽ അകപ്പെട്ടിരിക്കുകയാണ്. മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.ഇതോടെ ഗതാഗതം പൂർണ്ണമായും താറുമാറായ നിലയിലാണ്.

കിഴക്കഞ്ചേരി ചേരത്തോട് പൂർണ്ണമായും വെള്ളത്തിൽ മുങ്ങിയ നിലയിൽ
