വടക്കഞ്ചേരി: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു.കിഴക്കഞ്ചേരി കൊഴുക്കുള്ളി പാലാണി വീട്ടിൽ ശിവരാമൻ്റെ മകൻ സി ബിൻദാസ് (അപ്പു – 24) ആണ് മരിച്ചത്.കഴിഞ്ഞ മാസം 28 ന് വാണിയംകോട് കോഴിക്കുളത്തിന് സമീപത്ത് വച്ച് രാത്രി എട്ടിനാണ് സംഭവം. സുഹ്യത്തിനോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ നിയന്ത്രണം തെറ്റി വൈദ്യുതി തൂണിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പാലാണി ബാബുവിൻ്റെ മകൻ അനീഷ് (20) നും പരിക്കേറ്റിരുന്നു.ഇരുവരും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ സിബിൻദാസ് വെള്ളിയാഴ്ച പകൽ 12 ന് മരിച്ചു.മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ. ശനിയാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം പകൽ ഒന്നിന് നെന്മാറ വക്കാവ് ശ്മശാനത്തിൽ സംസ്ക്കരിക്കും. അമ്മ: വസന്ത സഹോദരങ്ങൾ: സിനി, സിഞ്ജു
