വടക്കഞ്ചേരി: കിഴക്കഞ്ചേരി ഉപ്പ് മണ്ണിൽ ഭൂമി വിണ്ട്കീറിയ സംഭവം;ജിയോളജി വകുപ്പ് പരിശോധന നടത്തി. പറശ്ശേരി ഉപ്പ് മണ്ണിൽ ഭൂമി വിണ്ട് കീറിയതിനെ തുടർന്ന് കുടുംബങ്ങളെ മാറ്റിപാർപ്പിച്ച സാഹചര്യത്തിലാണ് പരിശോധന. പ്രദേശത്ത് തല്ക്കാലം ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും, എന്നാൽ കനത്ത മഴ തുടർന്നാൽ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും അധികൃതർ വ്യക്തമാക്കി.2018 ലാണ് ആദ്യമായി ഈ പ്രദേശത്ത് ഭൂമി വിണ്ടു കീറിയ നിലയിൽ കണ്ടത്. എന്നാൽ ഈ വർഷം അത് കുടുതൽ വ്യാപിക്കുകയായിരുന്നു. പ്രദേശത്ത് നിന്ന് നിലവിൽ അഞ്ച് കുടുംബങ്ങളെ നഷ്ടപരിഹാരം നല്കി മറ്റിടങ്ങളിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്. ബാക്കിയുള്ള എഴ് കുടുംബങ്ങളെ കൂടി മാറ്റി പാർപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് അധികൃതർ റിപ്പോർട്ട് നല്കി. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ പി ഡി സിന്ധു, അസിസ്റ്റൻ്റ് ജിയോളജിസ്റ്റ് രാഹുൽ, ഹസാർഡ് അനലിസ്റ്റ് ലേഖ ചാക്കോ, വാർഡംഗം സഫീന ബഷീർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോന നടത്തിയത്.
