തെന്നിലാപുരത്ത് അഴയിൽ നിന്നും ഷോക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.

ആലത്തൂർ: തെന്നിലാപുരത്ത് അഴയിൽ നിന്നും ഷോക്കേറ്റ് ചികിത്സയിലായിരുന്ന മറ്റൊരു സ്ത്രീയും മരിച്ചു. തെന്നിലാപുരം വടക്കേത്തറ രാധാകൃഷ്ണൻ ഭാര്യ രാധിക (36)ആണ് ഇന്ന് രാവിലെ ആറുമണിയോടെ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇക്കഴിഞ്ഞ 24ന് ശാരദ തുണി കഴുകി അഴയിൽ ഇടുന്നതിനിടെ ആയിരുന്നു അപകടം. അപകടത്തിൽ മൂന്നുപേർക്കായിരുന്നു പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ രണ്ടുപേരെ ആദ്യം ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിലും

പിന്നീട് ജില്ലാ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
ശാരദ ശനിയാഴ്ച പുലർച്ചെയാണ് മരിച്ചത്. ഇവരുടെ വീടുപണി നടക്കുന്നതിനാൽ തൊട്ടടുത്ത താൽക്കാലികമായി പണിത ഷെഡ്ഡിൽ നിന്നും ഇലക്ട്രിക് വയർ ഉപയോഗിച്ച് എടുത്ത കണക്ഷനിലൂടെ അഴയിലേക്ക് വൈദ്യുതി പ്രവഹിച്ചതാണ് അപകടത്തിന് കാരണമെന്ന് കണ്ടെത്തിയിരുന്നു.
ആലത്തൂർ പോലീസ് നടപടികൾ സ്വീകരിച്ചുവരുന്നു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *