കലിതുള്ളി കാലവർഷം.വടക്കഞ്ചേരിക്കിത് കറുത്ത ദിനം

ഷിബു ജോൺ
ഓണിശ്ശേരി തോട്ടത്തിൽ

വടക്കഞ്ചേരി: കലിതുള്ളി കാലവർഷം പെയ്തിറങ്ങിയതോടെ വടക്കഞ്ചേരിക്കിത് കറുത്ത ദിനം.ചുമർ ഇടിഞ്ഞ് വീണ് അമ്മയും മകനും മരിച്ചത് ഞെട്ടലോടെയാണ് മേഖല കേട്ടത്.തിങ്കളാഴ്ച രാത്രി പെയ്ത കനത്ത മഴയിൽ ഇവരുടെ വീടിൻ്റെ കിടപ്പുമുറിക്ക് സമീപമുള്ള ഇടചുമർ ഇടിഞ്ഞ് വീഴുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ ആറരയോടു കൂടിയാണ് സംഭവം പുറത്തറിയുന്നത്.നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നി രക്ഷാ സേനയും പൊലീസും സ്ഥലതെത്തി ഇരുവരെയും ആലത്തൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

സമാനതകളില്ലാത്ത നാശ നഷ്ട്ടമാണ് ആലത്തൂർ താലൂക്കിന്റ വിവിധയിടങ്ങളിൽ സംഭവിച്ചത്.
കിഴക്കഞ്ചേരി വേളാമ്പുഴയിൽ തെങ്ങ് വീണ് ആമിനയുടെ വീട് തകർന്നു.വി ആർ ടി യ്ക്ക് പോകുന്ന വഴി പൂച്ചാടിയിൽ രണ്ട് മരങ്ങൾ കടപുഴകി റോഡിന് കുറുകെ വീണു. ഈ വഴിക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. 4 വൈദ്യുതി പോസ്റ്റുകളും മരം വീണതിനോടനുബന്ധിച്ച് തകർന്നു.വാൽക്കുളമ്പ് കൊടുംബാല ക്ഷേത്രത്തിനു സമീപം റോഡിന് കുറുകെ മരം വീണ ഇലക്ട്രിക് ലൈനുകൾ തകർന്നു.വാണിയംപാറ നീലിപ്പാറയിൽ സലീമിന്റെ വീട്ടിലെ കിണർ ഇടിഞ്ഞു താണു.
കഴിഞ്ഞദിവസം രാത്രിയാണ് കനത്ത മഴയിൽ കിണറിന്റെ കൈവരികൾ ഉൾപ്പെടെ ഇടിഞ്ഞ് ഉള്ളിലേക്ക് പതിച്ചത്.30 വർഷത്തോളം പഴക്കമുള്ള കിണറായിരുന്നു ഇത്‌ പന്തലാംപാടം മേരിഗിരിയിൽ തേക്ക് മരം ഒടിഞ്ഞ് വീണു.തിങ്കൾ രാവിലെ 8 മണിക്കാണ് അപകടം സംഭവിച്ചത്.വൈദ്യുതി ലൈൻ കമ്പികൾക്ക് മുകളിലേക്കാണ് തേക്ക് മരം ഒടിഞ്ഞ് വീണതെങ്കിലും ഉടൻ ലൈൻ ഓഫ് ആക്കിയതിനാൽ അപകടം ഒഴിവായി.മേരിഗിരി സിൽവിയുടെ പറമ്പിലെ മരമാണ് വീണത്.
തുടർന്ന് പഞ്ചായത്ത്, കെ എസ് ഇ ബി അധികൃതർ സ്ഥലത്തെത്തി മരം മുറിച്ച് മാറ്റി.
വാണിയംപാറ മേലെ ചുങ്കം ദേശീയപാതയ്ക്ക് സമീപത്തുള്ള വീടിൽ വെള്ളം കയറി.രണ്ടുദിവസമായി പെയ്ത കനത്ത മഴ തുടർന്നാണ് വീട്ടിലേക്ക് വെള്ളം കയറിയത്.
ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി താഴ്ചയുള്ള പ്രദേശത്താണ് വീട് സ്ഥിതി ചെയ്യുന്നത് വീട്ടുടുമയെബന്ധുവിന്റെ വീട്ടിലേക്ക് മാറ്റി.കണ്ണമ്പ്ര കുടുംബാരോഗ്യകേന്ദ്രത്തിന്റെ കെട്ടിടത്തിനു മുകളിലേക്ക് സമീപത്തുള്ള മരം കടപുഴകി വീണു.കെട്ടിടത്തിന് തകർച്ചയോ അപകടങ്ങളോ ഇല്ല.മേഖലയിൽ കനത്ത മഴ തുടർന്നതോടെ മുടപ്പല്ലൂർ കരിപ്പാലം പാലവും,കിഴക്കഞ്ചേരി കൊഴുക്കുള്ളി പാലം,മംഗലംഡാം കല്ലാനക്കര പാടവും കരകവിഞ്ഞൊഴുകി.മഴ തകർത്തു പെയ്യുന്നതോടെ മലയോര മേഖല ആശങ്കയിലായി.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *