വടക്കഞ്ചേരി:മുതിർന്ന സി പി ഐ നേതാവും, മുൻ മന്ത്രി കെ ഇ ഇസ്മയിലിൻ്റെ സഹോദരനുമായ കിഴക്കഞ്ചേരി കുണ്ടുകാട് കെ ഇ നിവാസിൽ കെ ഇ ഹനീഫ (90) അന്തരിച്ചു.സംസ്ക്കാരം ഞായറാഴ്ച രാവിലെ 10 മമ്പാട് ജുമാഅത്ത് പള്ളി കബർസ്ഥാനിൽ. സി പി ഐ സംസ്ഥാനകമ്മിറ്റി അംഗം, ജില്ലാ എക്സികുട്ടീവ് അംഗം, ബി കെ എം യു സംസ്ഥാന സെക്രട്ടറി, എ ഐ ടി യു സി ജില്ലാ പ്രസിഡൻ്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പാലക്കാട് ജില്ലാ കൗൺസിൽ അംഗം, ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ എന്നീ നിലകളിലും പ്രവർത്തിച്ചു.ഭാര്യ: പരേതയായ റഹീമ ബീവി മക്കൾ: സലീംപ്രസാദ് (സിപിഐ കിഴക്കഞ്ചേരി ലോക്കൽ സെക്രട്ടറി), ഷീബ, ലീന മരുമക്കൾ: ഷബീർ, മജീദ്, റസീന
മറ്റ്സഹോദരങ്ങൾ: ആമിന, സുബൈദ, ഹാജറ
