തൃശൂർ:ദേശീയപാതയിൽ മുടിക്കോട് മേൽപ്പാലത്തിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഒരു കാർ തലകീഴായി മറിഞ്ഞു. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരിക്ക് സാരമുള്ളതല്ല. അപകടകാരണം വ്യക്തമല്ല. പീച്ചി പോലീസ്, ദേശീയപാത റിക്കവറി വിഭാഗം എന്നിവർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
