വാളയാറിൽ കാട്ടാന ആക്രമണം; കർഷകന് പരുക്ക്.

പാലക്കാട് വാളയാറിൽ കാട്ടാന ആക്രമണം. കൃഷിസ്ഥലത്ത് ഇറങ്ങിയ ആന ആളെ ആക്രമിച്ചു. ആക്രമണത്തിൽ കർഷകന് പരുക്ക്.വാളയാർ സ്വദേശി വിജയനാണ് പരുക്കേറ്റത്.
ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
വാളയാർ വാദ്യാർചള്ള മേഖലയിൽ വെച്ചായിരുന്നു ആക്രമണം. വനംവകുപ്പ് കാട്ടാനയെ തുരത്തുന്നതിനിടെ വിജയൻ കാട്ടാനയുടെ മുന്നിൽ അകപ്പെടുകയായിരുന്നു.
കാട്ടാനയുടെ ചവിട്ടേറ്റ് വിജയന്‍റെ കാലിനും ഇടുപ്പിനുമാണ് പരിക്കേറ്റത്.
പരുക്കേറ്റ വിജയനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറച്ചു ദിവസമായി പ്രദേശത്ത് കാട്ടന കൂട്ടത്തോടെ എത്തുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്നത് പതിവാണ്.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *